തിരുവല്ല : എസ്.എൻ.ഡി.പി.യോഗം തിരുവല്ലാ യൂണിയൻ വനിതാസംഘം കുമാരനാശാൻ മേഖലാ കൺവെൻഷൻ നാളെ കൊറ്റനാട് ശാഖാ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9ന് രജിസ്‌ട്രേഷൻ, 9.30മുതൽ സംഘടനാ പ്രവർത്തനത്തിൽ വനിതകളുടെ പങ്ക് എന്ന വിഷയത്തിൽ ജെ.സി.ഐ പരിശീലകൻ എയ്‌സ്‌വിൻ ക്ലാസ് നയിക്കും. 11ന് വനിതാസംഘം കേന്ദ്രസമതി ട്രഷറർ ഗീതാ മധു സമ്മേളനം ഉദ്ഘാടനം ചെയ്യും. വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുമ സജികുമാർ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ മുഖ്യപ്രഭാഷണവും സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ ആമുഖപ്രസംഗം നടത്തും. യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ സംഘടനാ സന്ദേശം നൽകും. ഇൻസ്‌പെക്റ്റിംഗ് ഓഫീസർ എസ്.രവീന്ദ്രൻ വിശിഷ്ടാതിഥിയാകും. യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി ബിജു, വനിതാസംഘം യൂണിയൻ സെക്രട്ടറി മണിയമ്മ സോമശേഖരൻ,​ വനിതാസംഘം വൈസ് പ്രസിഡന്റ് ഇന്ദു വി.ആർ, ജോ.സെക്രട്ടറി ശ്രീവിദ്യ, ട്രഷറർ കവിതാ സുരേന്ദ്രൻ, വനിതാ സംഘം കോർഡിനേറ്റർ അനിതാ പ്രതീഷ്, യൂണിയൻ കൗൺസിലർമാരായ മനോജ് ഗോപാൽ, ബിജു മേത്താനം, സരസൻ ഓതറ, രാജേഷ് മേപ്രാൽ, അനിൽ ചക്രപാണി, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ കെ.എൻ.രവീന്ദ്രൻ, കെ.കെ.രവി, ശാഖാ പ്രസിഡന്റ് ശ്രീവിദ്യ സുരേഷ്, സെക്രട്ടറി സദാനന്ദൻ കൊറ്റനാട്, സൈബർസേന കോർഡിനേറ്റർ അവിനാഷ് മനോജ് എന്നിവർ പ്രസംഗിക്കും. കീഴ്‌വായ്പ്പൂര്, എഴുമറ്റൂർ, വാലാങ്കര, മുരണി, കൊറ്റനാട്, കോട്ടാങ്ങൽ, വലിയകുന്നം, മേത്താനം എന്നീ ശാഖകളിലെ വനിതാസംഘം പ്രവർത്തകർ പങ്കെടുക്കും.