photo

പ്രമാടം : മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പ്രമാടം ഗ്രാമപഞ്ചായത്തിൽ കുട്ടികളുടെ ഹരിത സഭ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.നവനിത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം തങ്കമണി അദ്ധ്യക്ഷത വഹിച്ചു. വാഴവിള അച്യുതൻ നായർ , കുടുംബശ്രീ ചെയർപേഴ്സൺ ബിന്ദു അനിൽ, പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാർ, അസി.സെക്രട്ടറി മിനി തുടങ്ങിയവർ പ്രസംഗിച്ചു. ക്ലീൻ കേരള കമ്പനി മാനേജർ ദിലീപ് കുമാർ ബോധവത്കരണ ക്ലാസ് നയിച്ചു. ഗ്രാമപഞ്ചായത്തിലെ എല്ലാ സ്കൂളുകളിലെയും തെരഞ്ഞെടുത്ത കുട്ടികൾ ഹരിത സഭയിൽ പ്രോഗ്രാമുകൾ അവതരിപ്പിച്ചു.