nehru

തിരുവല്ല : ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ 135-ാം മത് ജന്മദിനം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആഘോഷിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൻ അനു ജോർജ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. അനിൽ സി ഉഷസ്, രാജേഷ് മലയിൽ, ബെന്നി സ്കറിയ, ശോഭ വിനു, ബിജിമോൻ ചാലാക്കേരി, എ.ജി.ജയദേവൻ, ജോൺസൺ വെൺപാല, ബിജു കാഞ്ഞിരത്തുംമൂട്ടിൽ, പീതാംബരദാസ്, മോഹൻ മത്തായി, രാജീവ് തോമസ്, സജി എം.മാത്യു, ക്രിസ്റ്റഫർ ഫിലിപ്പ്, പി.തോമസ് വർഗ്ഗീസ്, പോൾ തോമസ്, ജോർജുകുട്ടി, രാജൻ തോമസ് എന്നിവർ സംസാരിച്ചു.