1

മല്ലപ്പള്ളി: വെണ്ണിക്കുളം ഉപജില്ലാ കേരളാ സ്കൂൾ ത്രിദിന കലോത്സവം കൊറ്റനാട് എസ്.സി.വി. ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ ഉദ്ഘാടനം ചെയ്തു. കൊറ്റനാട് പഞ്ചായത്ത് പ്രസിഡന്റ് ഉഷ സുരേന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ സ്കൂൾ മാനേജർ അഡ്വ.പ്രകാശ് ചരളേൽ, വെണ്ണിക്കുളം എ.ഇ.ഒ ബിന്ദു.പി.ആർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഈപ്പൻ വറുഗീസ്, പഞ്ചായത്ത് അംഗങ്ങളായ റോബി എബ്രഹാം, രാജേഷ് ഡി.നായർ, പ്രകാശ് പി.സാം, ബിന്ദു സജി, സനിൽ കുമാർ, വിജിത വി.വി എന്നിവർ പ്രസംഗിച്ചു.