16-haritha-sabha

കല്ലൂപ്പാറ : ഗ്രാമപഞ്ചായത്തിൽ കുട്ടികളുടെ ഹരിതസഭ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ പി.ജ്യോതി, ബെൻസി അലക്‌സ്, പഞ്ചായത്ത് അംഗങ്ങളായ റെജി ചാക്കോ, ചെറിയാൻ ജെ.മണ്ണഞ്ചേരിൽ, ജോളി റജി, ലൈസമ്മ സോമർ, സെക്രട്ടറി പി.നന്ദകുമാർ, അസിസ്റ്റന്റ് സെക്രട്ടറി എം.ജ്യോതി, ഹെൽത്ത് ഇൻ സ്‌പെകടർ റെഫീന തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചായത്തിലെ വിവിധ സ്‌കൂളുകളിലെ വിദ്യാർത്ഥികൾ റിപ്പോർട്ട് അവതരിപ്പിച്ചു.