gff

പത്തനംതിട്ട : നഗരത്തിൽ സെൻട്രൽ ജംഗ്ഷന് മുമ്പായി വർഷങ്ങളായി റോഡിലുള്ള ഹംപ് നീക്കി. ഇറക്കത്തിലുള്ള ഹംപ് നീക്കാൻ നിരവധി പരാതികളുണ്ടായിരുന്നു. ഇത് അപകടങ്ങൾക്കും കാരണമായി. നിരപ്പാക്കിയ റോഡിൽ സ്പീഡ് ബ്രേക്കർ സ്ഥാപിക്കും. മണ്ഡലകാലം തുടങ്ങിയപ്പോൾ തന്നെ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനാൽ വലിയ തിരക്കാണ് റോഡുകളിൽ. സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ നിന്ന് സെൻട്രൽ ജംഗ്ഷനിലേക്കുള്ള റോഡിൽ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ്.

മൂന്ന് മാസം മുൻപാണ് ജില്ലയിലെ ആറ് റോഡുകളുടെ നിർമ്മാണത്തിന് ടെൻഡർ ക്ഷണിച്ചത്.

സെൻട്രൽ ജംഗ്ഷൻ - എസ്.പി ഓഫീസ് റോഡ്, സെന്റ് പീറ്റേഴ്‌സ് - സെൻട്രൽ ജംഗ്ഷൻ റോഡ് , സ്റ്റേഡിയം - സെൻട്രൽ - ജംഗ്ഷൻ, അഴൂർ കാതോലിക്കേറ്റ് സ്‌കൂൾ - കോളജ് റോഡ്, സെൻട്രൽ - പെട്രോൾ പമ്പ് റോഡ് , സ്‌റ്റേഡിയം ജംഗ്ഷൻ മുതൽ ജനറൽ ആശുപത്രി റോഡ് എന്നിവിടങ്ങളിലെ നിർമ്മാണമാണ് ഇപ്പോൾ നടക്കുന്നത്. രണ്ടാഴ്ച കൊണ്ട് നിർമ്മാണം പൂർത്തീകരിക്കുമെന്നാണ് പി.ഡബ്ല്യു.ഡി അധികൃതർ അവകാശപ്പെടുന്നത്.

5 കോടി രൂപയുടെ നിർമ്മാണം.

5.7 കിലോമീറ്റർ ടാറിംഗ്.

നടപടി ക്രമങ്ങൾ പൂർത്തിയായത് ഇപ്പോഴാണ്. വേഗത്തിൽ നിർമ്മാണം നടത്തുന്നതല്ല. മണ്ഡലകാലത്തിന് പ്രശ്നമില്ലാത്ത രീതിയിൽ പ്രവർത്തനങ്ങൾ നടത്താനാണ് ശ്രമിക്കുന്നത്.

പി.ഡബ്ല്യു.ഡി അധികൃതർ