sabarimala

പന്തളം : ശബരിമല തീർത്ഥാടകരെ സ്വീകരിക്കാൻ പന്തളവും വലിയ കോയിക്കൽ ക്ഷേത്രവും ഒരുങ്ങി. സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവാഭരണദർശനം പുലർച്ചെ 5.30 മുതൽ രാത്രി 8 വരെ ഉണ്ടായിരിക്കും. പൊലീസ്, ഫയർ ഫോഴ്‌സ്, ആരോഗ്യവകുപ്പ് അധികൃതർ സജ്ജീകരണങ്ങൾ ഒരുക്കി. ഇൻഫർമേഷൻ സെന്ററും പ്രവർത്തന സജ്ജമായിട്ടുണ്ട്. മരാമത്ത് നിർമ്മാണ പ്രവൃത്തികൾ പൂർത്തിയായി വരുന്നതേയുള്ളു. തിരുവാഭരണ ദർശനത്തിനായി കൊട്ടാര കെട്ടും ഒരുങ്ങി. ദേവസ്വം ബോർഡും ക്ഷേത്ര ഉപദേശക സമിതിയും ചേർന്ന് അന്നദാനവും ഒരുക്കിയിട്ടുണ്ട്. അതേസമയം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് വേണ്ടത്ര സൗകര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞിട്ടില്ല.