ചെങ്ങന്നൂർ: ശബരിമല തീർത്ഥാടകർക്കായി ചെയ്തിട്ടുള്ള ഒരുക്കങ്ങൾ വിലയിരുത്താനായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഇന്നലെ ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷനിൽ എത്തി. വൈകിട്ട് അഞ്ചോടെ സ്റ്റേഷനിലെത്തിയ അദ്ദേഹം അരമണിക്കൂറോളം ഇവിടെ ചെലവഴിച്ചു. തീർത്ഥാടകർക്ക് വിരിവയ്ക്കാനുള്ള വിശ്രമകേന്ദ്രം, ടോയ്ലെറ്റുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. പൂർത്തിയാക്കിയ കാര്യങ്ങളെല്ലാം റെയിൽവെ ഉദ്യോഗസ്ഥർ കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ, ദക്ഷിണ മേഖല സെക്രട്ടറി ജി.കൃഷ്ണകുമാർ, ജില്ല ട്രഷറർ കെ.ജി. കർത്താ, മണ്ഡലം പ്രസിഡന്റുമാരായ പ്രമോദ് കാരക്കാട്, സതീഷ് കൃഷ്ണൻ, മണ്ഡലം ജനറൽസെക്രട്ടറി അനീഷ് മുളക്കുഴ, ശ്രീജ പത്മകുമാർ, അജി ആർ നായർ, കലാരമേശ്, ഡോ.ഗീത അനീഷ്‌കുമാർ, ജിബി, സജു ഇടക്കലിൽ, പി.കെ. ചന്ദ്രൻ, പാണ്ടനാട് രാധാകൃഷ്ണൻ, ദിലീപ്, ഇന്ദു രാജൻ, രാജലക്ഷ്മി, ആതിര ഗോപൻ, കെ. വിനോദ്, ഒ.ടി.ജയമോഹൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.