അടൂർ: കെ.എസ്.ആർ.ടി.സിയെ സ്വകാര്യ മേഖലയ്ക്ക് തീറെഴുതെന്നുവെന്ന് ആരോപിച്ച് കെ.എസ്.ടി. എംപ്ലോയീസ് സംഘ് നടത്തിയ പന്ത്രണ്ട് മണിക്കൂർ ഉപവാസ സമരം സംസ്ഥാന സമിതിയംഗം പി . ബിനീഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.മഹേഷ്, സെക്രട്ടറി ജി. അനിൽകുമാർ, സതീശൻ എന്നിവരാണ് ഉപവാസം അനുഷ്ടിച്ചത്. സത്യാഗ്രഹത്തിന് ജില്ലാ പ്രവർത്തക സമിതിയംഗം പി.ജി മഹേഷ് , മേഖല വൈ. പ്രസിഡന്റ് ജെ. രമേഷ് , ടി. അശോക് കുമാർ എന്നിവർ സംസാരിച്ചു.