അടൂർ: കേരള ചലച്ചിത്ര അക്കാദമി,അടൂർ നഗരസഭ, സിനിമേറ്റ്സ് ഫിലിം സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെ നടത്തുന്ന എട്ടാമത് അടൂർ അന്താരാഷ്ട്ര ചലച്ചിത്രമേള ഛായാഗ്രാഹകൻ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.
സിനിമ യഥാർത്ഥത്തിൽ മനുഷ്യനെ തമ്മിൽ ഒരുമിപ്പിക്കുന്ന ലോക സിനിമയുടെ മാതൃഭാഷയാണെന്നും അദ്ദേഹം പറഞ്ഞു.
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ഫെസ്റ്റിവൽ ഡയക്ടർ ഡോ.ബിജു,ജനറൽ കൺവീനർ സി.സുരേഷ് ബാബു,സെക്രട്ടറി ബി.രാജീവ്,ബി.ആർ.ബിനുലാൽ എന്നിവർ പ്രസംഗിച്ചു. ശനിയാഴ്ച പ്രദർശിപ്പിക്കുന്ന സിനിമകൾ രാവിലെ 9.15ന് ദ സോൺ ഓഫ് ഇന്ററെസ്റ്റ്(ഇംഗ്ലണ്ട്, പോളണ്ട്,അമേരിക്ക),11.30ന് ആനന്ദ് മൊണാലിസ മരണവും കാത്ത് ( മലയാളം),2.30ന് സൺ ഓഫ് സൗൾ(ഹംഗറി,പോളിഷ്), അഞ്ചിന് ഓപ്പൺ ഫോറം സിനിമയും സാഹിത്യവും മാറുന്ന കാഴ്ചപ്പാടുകൾ,6.30ന് ഫെർഫെക്ട് ഡേയ്സ്(ജപ്പാൻ, ജർമനി).