 
പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച പ്രതിക്ക് 12 വർഷം കഠിനതടവും 2,10,000 രൂപ പിഴയും. കോന്നി പയ്യനാമൺ തേക്കുമല പുത്തൻ വീട്ടിൽ രാജേഷ് (35) നെയാണ് പത്തനംതിട്ട ഫാസ്റ്റ് ട്രാക് കോടതി സ്‌പെഷ്യൽ ജഡ്ജി ഡോണി തോമസ് വർഗീസ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷവും രണ്ടാഴ്ചയും അധികകഠിന തടവ് അനുഭവിക്കണമെന്നും കോടതി വിധിയിൽ പറയുന്നു. പിഴത്തുക അതിജീവിതയ്ക്ക് നൽകണം. 2015 ഓഗസ്റ്റിൽ കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചകയറിയ പ്രതി കിടപ്പുമുറിയിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ പ്രതി, ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി കുട്ടിയെ പലദിവസങ്ങളിൽ പിന്നീട് ലൈംഗിക വേഴ്ചക്ക് വിധേയയാക്കി.