
പന്തളം : സി.പി.എം പന്തളം ഏരിയ സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ബി. ഹർഷകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, ജില്ലാ കമ്മിറ്റി അംഗം ലസിത, പന്തളം ഏരിയ സെക്രട്ടറി ആർ.ജ്യോതി കുമാർ, കോന്നി ഏരിയ കമ്മിറ്റി അംഗം ആർ. ഗോവിന്ദ്, ഏരിയ കമ്മിറ്റി അംഗങ്ങളായ ഇ.ഫസൽ, എസ്.രാജേന്ദ്ര പ്രസാദ്, വി.കെ.മുരളി, സി.കെ. രവിശങ്കർ എന്നിവർ സംസാരിച്ചു. പ്രകടനവും ചുവപ്പ് സേന മാർച്ചും നടന്നു.