16-thatta-nss

തട്ടയിൽ: എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഭാരത് സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് യൂണിറ്റ് ത്രിദിനക്യാമ്പ് ആരംഭിച്ചു. കുട്ടികളിൽ സാമൂഹ്യ പ്രതിബദ്ധത, സേവനമനോഭാവം, വ്യക്തിത്വ വികാസം, പൗരത്വ ബോധം എന്നിവ വളർത്തുന്നതിനാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് വിൽസൺ ബേബി അദ്ധ്യക്ഷനായി. സ്‌കൂൾ പ്രിൻസിപ്പൽ ഡോ. ഇന്ദുകല.സി.എം മുഖ്യപ്രഭാഷണവും വി.എ.ബിജുകുമാർ , ആശ.എസ്, വിദ്യാർത്ഥി പ്രതിനിധികളായ ശ്രീനന്ദന.പി.എസ് , പൂജ.എസ് എന്നിവർ സംസാരിച്ചു. ക്യാമ്പ് ഇന്ന് സമാപിക്കും.