16-sob-sudarsanan

കൊല്ലകടവ് : ഞാഞ്ഞൂക്കാട് പട്ടന്റെയ്യത്ത് സുദർശനൻ (53) പാമ്പു കടിയേറ്റ് മരിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. ലോട്ടറി വിൽപ്പന തൊഴിലാളിയായ സുദർശനൻ ഉച്ചയ്ക്ക് ഊണ് കഴിക്കാൻ വീട്ടിലെത്തിയപ്പോൾ മുറ്റത്ത് കിടന്ന പാമ്പാണ് കടിച്ചത്. ഭാര്യയും മകളും ഉടൻ മാവേലിക്കര ഗവൺമെന്റ് ഹോസ്പിറ്റൽ എത്തിച്ചെങ്കിലും നില വഷളായി. ആലപ്പുഴ മെഡിക്കൽ കോളേജിലേക്കുള്ള യാത്രാമധ്യേയാണ് മരിച്ചത്. സംസ്‌കാരം നടത്തി. ഭാര്യ : സുലോചന. മക്കൾ: ആദർശ്, അർച്ചന.