 
തിരുവല്ല: സംസ്ഥാന നിയമസഭ പാസാക്കിയ പുതിയ സഹകരണ നിയമങ്ങളും ചട്ടങ്ങളും സഹകരണ മേഖലയിലെ എല്ലാ പ്രതിസന്ധികൾക്കും ശാശ്വത പരിഹാരമാകുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. 71-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷം ജില്ലാതല പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇന്റർനാഷണൽ കോ ഓപ്പറേറ്റീവ് അലയൻസ് സമ്മേളനത്തിൽ പ്രത്യേകക്ഷണം സ്വീകരിച്ച് ഇന്ത്യയിൽ നിന്ന് പങ്കെടുത്ത ഏക പ്രതിനിധി കേരളത്തിലെ സഹകരണ മന്ത്രി വി.എൻ വാസവനാണ്. ഇത് കേരളത്തിലെ സഹകരണ മേഖലയ്ക്ക് അഭിമാനവും ഐ.സി.എയുടെ അംഗീകാരവുമാണെന്നും മന്ത്രി പറഞ്ഞു. മാത്യു ടി.തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സഹകരണ സംഘം ജില്ലാ ഡെപ്യൂട്ടി രജിസ്ട്രാർ വി.ജെ അജയകുമാർ, സംസ്ഥാന സഹകരണ എംപ്ലോയിസ് വെൽഫെയർ ഫണ്ട് ബോർഡ് വൈസ് ചെയർമാൻ അഡ്വ.ആർ സനൽകുമാർ, സംസ്ഥാന സഹകരണ യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗം പി.ജി ഗോപകുമാർ, തിരുവല്ല സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി.ഡി മോഹൻദാസ്, മല്ലപ്പള്ളി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ഡോ.ജേക്കബ് ജോർജ്, കെ.സി.ഇ.യു ജില്ലാ സെക്രട്ടറി ജി.കൃഷ്ണകുമാർ, കെ.സി.ഇ.എഫ് സംസ്ഥാന സെക്രട്ടറി റെജി പി.സാം, സഹകരണ സംഘം ജില്ലാ ജോയിൻ്റ് ഡയറക്ടർ പി പി സലീം, തിരുവല്ല സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ അജിതകുമാരി പി.കെ എന്നിവർ സംസാരിച്ചു.