
റാന്നി : കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി എം.സി ചെറിയാൻ അനുസ്മരണം സംഘടിപ്പിച്ചു. യോഗം കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് സണ്ണി മാത്യു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രമോദ് മന്ദമരുതി അദ്ധ്യക്ഷനായി. റിങ്കു ചെറിയാൻ, റൂബി കോശി, ബിനോ അത്യാൽ, ബെന്നി മാടത്തുംപടി, ബിനോജ് ചിറയ്ക്കൽ, റെഞ്ചി പതാലിൽ, ഷേർളി ജോർജ് ഉഷ തോമസ്, ഷിബു പറങ്കിതോട്ടത്തിൽ, രാജു കാക്കാനംപള്ളിൽ, മാത്യു തോമസ്, സോമശേഖര കർത്ത, മനോജ് എം.കെ എന്നിവർ പ്രസംഗിച്ചു.