
നടതുറപ്പ് : 3.00
നിർമ്മാല്യം: 3.05
ഗണപതി ഹോമം: 3.30
നെയ്യഭിഷേകം: 3.30 മുതൽ 7 വരെ
ഉഷപൂജ: 7.30
നെയ്യഭിഷേകം: 8.00 മുതൽ: 11.00വരെ
കലശപൂജ, കളഭാഭിഷേകം: 12.00
ഉച്ചപൂജ: 12.30
നടയടപ്പ്: ഉച്ചയ്ക്ക് 1.00
നടതുറപ്പ്: വൈകിട്ട് 3.00
ദീപാരാധന: 6.30
പുഷ്പാഭിഷേകം: 6.45
അത്താഴപൂജ രാത്രി : 9.30
ഹരിവരാസനം: 10.50
നടയടപ്പ് രാത്രി : 11ന്
സി.ബി.എസ്.ഇ പരീക്ഷയിൽ അധികസമയം:
കമ്മിഷൻ റിപ്പോർട്ട് തേടി
തിരുവനന്തപുരം: ടൈപ്പ് വൺ പ്രമേഹ ബാധിതരായ വിദ്യാർത്ഥികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മണിക്കൂറിന് 20 മിനിറ്റ് എന്ന കണക്കിൽ അധികസമയം നൽകുന്നതുപോലെ സി.ബി.എസ്.ഇയിലും അനുവദിക്കണമെന്ന ആവശ്യത്തിൽ മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി. സി.ബി.എസ്.ഇ ഡയറക്ടറും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും ഒരു മാസത്തിനകം റിപ്പോർട്ട് നൽകാൻ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. സംസ്ഥാനത്ത് 8000ലേറെ കുട്ടികൾ ടൈപ്പ് വൺ പ്രമേഹ ബാധിതരാണെന്ന് കാര്യവട്ടം ബുഷ്റ ഷിഹാബിന്റെ പരാതിയിലുണ്ട്. സംസ്ഥാന സർക്കാരിന്റെ മിഠായി പദ്ധതിയിൽ 2500 കുട്ടികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാജ്യത്ത് 8 ലക്ഷത്തിലധികം കുട്ടികൾ ടൈപ്പ് വൺ പ്രമേഹ ബാധിതരാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
പൂരം: വനംമന്ത്രിയുടെ
നേതൃത്വത്തിൽ യോഗം ചേരും
തൃശൂർ: തൃശൂർ പൂരം വിഷയത്തിൽ എഴുന്നള്ളിപ്പും വെടിക്കെട്ടും അടക്കം രണ്ട് തരം പ്രതിസന്ധികളാണ് നിലവിൽ നേരിടുന്നതെന്ന് റവന്യുമന്ത്രി കെ.രാജൻ. ഈ വിഷയം ചർച്ച ചെയ്യാൻ 20ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേരും. പൊതുഅഭിപ്രായം രൂപീകരിച്ച് നാട്ടാന പരിപാലന ചട്ടത്തിലും നിലവിലെ പ്രതിസന്ധി സംബന്ധിച്ചും ഭേദഗതി സാദ്ധ്യമാകുമോയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
വി.ഇ.ഒ മാരോട് പ്രതികാര മനോഭാവം അരുത്:ജോയിന്റ് കൗൺസിൽ
തിരുവനന്തപുരം: തദ്ദേശ വകുപ്പിലെ ഏകീകരണത്തെ തുടർന്ന് വാനിഷിംഗ് കാറ്റഗറിയായി തീർന്ന കേരളത്തിലെ 1600ൽ അധികം വരുന്ന വില്ലേജ് എക്സ്റ്റൻഷൻ ജീവനക്കാരെ പ്രതിഷേധത്തിലേക്ക് തള്ളിവിട്ട റൂറൽ ഡയറക്ടറുടെ വിവാദ ഉത്തരവ് പിൻവലിക്കണമെന്ന് ജോയിന്റ് കൗൺസിൽ ചെയർമാൻ കെ.പി.ഗോപകുമാറും ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗലും ആവശ്യപ്പെട്ടു. ഉപതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന ഘട്ടത്തിൽ ജീവനക്കാരെയും കുടുംബാംഗങ്ങളെയും ദ്രോഹിക്കുന്ന ഉത്തരവ് പുറപ്പെടുവിച്ചത് സംശയാസ്പദമാണ്. സർവീസ് മേഖലയിൽ നടത്തുന്ന ഏതു പരിഷ്ക്കാരവും ഏകപക്ഷീയമാകരുത്. പ്രതിഷേധിക്കുന്ന ജീവനക്കാർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കാൻ ചില പഞ്ചായത്ത് സെക്രട്ടറിമാർ നടത്തുന്ന ശ്രമം പ്രതിഷേധാർഹമാണ്. അത്തരം പ്രതികാര നടപടികൾ അവസാനിപ്പിക്കാൻ തയ്യാറാകണമെന്നും ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് നിവേദനവും നൽകി.
റിട്ട.ജസ്റ്റിസ് പി.സോമരാജൻ
കെ റെറ അപ്പലേറ്റ് ചെയർമാൻ
തിരുവനന്തപുരം: ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് പി.സോമരാജനെ കേരള റിയൽ എസ്റ്റേറ്റ് അപ്പലേറ്റ് ട്രിബ്യൂണൽ (കെ റെറ) ചെയർപേഴ്സണായി സംസ്ഥാന സർക്കാർ നിയമിച്ചു.
ചെയർമാനായിരുന്ന റിട്ട.ജസ്റ്റിസ് പി.ഉബൈദിന്റെ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് നിയമനം. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവായി. സി.പി.എം നേതാവ് പി.ജയരാജൻ വധശ്രമക്കേസിലെ പ്രതികളായ ആർ.എസ്.എസ് പ്രവർത്തകരെ കുറ്റവിമുക്തരാക്കിയ ജഡ്ജിയാണ്. ഹൈക്കോടതി നൽകിയ പാനലിൽ നിന്നാണ് ജസ്റ്റിസ് സോമരാജനെ തിരഞ്ഞെടുത്തത്.