1
ചുങ്കപ്പാറ സെൻ്റ് ജോർജ്സ് ഹൈസ്കൂൾ എൻസിസിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ക്ലീൻ ചുങ്കപ്പാറ പദ്ധതി പെരുമ്പെട്ടി എസ് ഐ ശശികുമാർ ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി: ശിശുസൗഹൃദ വാരത്തോട് അനുബന്ധിച്ച് ചുങ്കപ്പാറ സെന്റ് ജോർജ്സ് ഹൈസ്കൂൾ എൻ.സി.സി യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ക്ലീൻ ചുങ്കപ്പാറ പദ്ധതി പെരുമ്പെട്ടി എസ്ഐ ശശികുമാർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ വർഗീസ് ജോസഫ്, എൻ.സി.സി കോർഡിനേറ്റർ സ്റ്റാൻലി കുര്യൻ, പി.ടി.എ പ്രസിഡന്റ് അൻസാരി.എ.എം, വ്യാപാരി വ്യവസായ സംഘടനകളുടെ ഭാരവാഹികളും പൂർവവിദ്യാർത്ഥികളുമായ ഷാജി കോട്ടമണ്ണിൽ, സുലൈമാൻ, നുജുമൂദിൻ, ജോസി ഇലഞ്ഞിപ്പുറം എന്നിവർ പ്രസംഗിച്ചു.