 
തിരുവല്ല : കുട്ടിയുടെ പഠനമികവും സംരക്ഷണവും ഉറപ്പാക്കുന്നതിൽ രക്ഷിതാക്കളുടെ ജാഗ്രത വളരെ പ്രധാനമാണെന്നും ഇക്കാര്യത്തിൽ സമൂഹത്തിന്റെ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗം ഡോ.ആർ. വിജയമോഹനൻ പറഞ്ഞു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ കീഴിൽ 'ദിശ' എന്ന സന്നദ്ധ സംഘടനയുടെയും ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന 'നേർവഴി' ബോധവത്കരണ പരിപാടിയിൽ ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം. തിരുമൂലപുരം എസ്.എൻ.വി.എസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ പി.ടി.എ പ്രസിഡന്റ് ബിനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സന്ധ്യ ഡി. ദിശ കേസ് വർക്കർ സുകന്യ കെ.എസ്, പി.ടി.എ വൈസ് പ്രസിഡന്റ് സതീഷ് കല്ലുപറമ്പിൽ, അദ്ധ്യാപിക ദീപ്തി പി.എം, സ്റ്റാഫ് സെകട്ടറി മെർലിൻ മേരി ഏബ്രഹാം എന്നിവർ സംസാരിച്ചു.