milma

പത്തനംതിട്ട : ദേശീയ ക്ഷീര ദിനാചരണത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് നവംബർ 25നും 26നും രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ മിൽമയുടെ പത്തനംതിട്ട ഡെയറി സന്ദർശിക്കാം. ക്ഷീരമേഖലയുമായി ബന്ധപ്പെട്ട ക്ലാസുകളും പ്രദർശന സ്റ്റാളുകളുമുണ്ടാകും.

പാൽ, തൈര്, പേഡ, കപ്പിലുള്ള കട്ടത്തൈര്, പനീർ തുടങ്ങിയവയുടെ ഉത്പാദനം കാണാനും ഡെയറിയുടെ ദൈനംദിന പ്രവർത്തനങ്ങൾ മനസിലാക്കാനുമുള്ള സൗകര്യമുണ്ടായിരിക്കും.

നെയ്യ്, ബട്ടർ, പനീർ, പേഡ, ഐസ്‌ക്രീമുകൾ, ഗുലാബ് ജാമുൻ, പാലട, ചോക്കലേറ്റുകൾ, സിപ് അപ്, മിൽക്ക് ലോലി, മാംഗോ ജൂസ്, റസ്‌ക്ക്, ഫ്‌ളേവേർഡ് മിൽക്ക്, കപ്പ് കേക്ക് തുടങ്ങിയ മിൽമ ഉത്പന്നങ്ങൾ ഡിസ്‌കൗണ്ട് വിലയിൽ ഡെയറിയിൽ നിന്ന് വാങ്ങാം.
ക്ഷീരദിനാചരണത്തോടനുബന്ധിച്ച് സ്‌കൂൾ വിദ്യാർത്ഥികൾക്കായി പെയിന്റിംഗ് മത്സരവും മിൽക്ക് ക്വിസും സംഘടിപ്പിക്കുന്നുണ്ട്. അഞ്ച് മുതൽ ഏഴ് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി 20 ന് രാവിലെ 10.30 ന് പെയിന്റിംഗ് മത്സരം. എട്ട് മുതൽ പത്ത് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി 21ന് രാവിലെ 11 ന് ക്വിസ് മത്സരം. ഡെയറി കോൺഫറൻസ് ഹാളിലാണ് മത്സരങ്ങൾ. വിജയികൾക്ക് സമ്മാനങ്ങൾ നൽകുമെന്ന് പത്തനംതിട്ട ഡെയറി സീനിയർ മാനേജർ സി.എ.മുഹമ്മദ് അൻസാരി അറിയിച്ചു.