sweekaranam
ദിഗ്‌വിജയ രഥഘോഷയാത്രയ്ക്ക് സ്വീകരണം നൽകിയപ്പോൾ

തിരുവല്ല : സുധീന്ദ്ര തീർത്ഥ സാമികളുടെ ജന്മശതാബ്‌ദി ആരാധനാ മഹോത്സവത്തോടനുബന്ധിച്ച് സ്വർണ്ണപാദുകങ്ങൾ വഹിച്ചുള്ള ദിഗ്‌വിജയ രഥഘോഷയാത്രക്കു പൂർണ്ണകുഭം നൽകി ജി.എസ്.ബി സമാജത്തിൽ സ്വീകരിച്ചു. തിരുവല്ല സമാജവും ഗ്രാമസഭയും മഹാജനങ്ങളും ചേർന്ന് പാദുകപൂജയും സുധീന്ദ്ര സ്തവനം ചൊല്ലി പ്രദക്ഷിണ നമസ്കാരവും നടത്തി. സ്തോത്ര പാരായണം, ഭജന, ഗുരു ഗുണഗാനം എന്നിവയിൽ ഭക്തജനങ്ങൾ പങ്കെടുത്തു. പുറക്കാട് ശ്രീ വേണുഗോപാല ക്ഷേത്രത്തിലേക്ക് രഥഘോഷയാത്ര പ്രയാണം ചെയ്തു.