inagu
പെരിങ്ങര ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി കലോത്സവം സ്നേഹോത്സവം മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം സ്നേഹോത്സവം മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷീന മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അരുന്ധതി അശോക്, സോമൻ താമരച്ചാലിൽ, അനു സി.കെ, പഞ്ചായത്ത് അംഗങ്ങളായ റിക്കുമോനീ വർഗീസ്, ടി.വി വിഷ്ണുനമ്പൂതിരി, സൂസൻ അബ്രഹാം, ഷൈജു എം.സി, ശാന്തമ്മ ആർ.നായർ, ശർമിള സുനിൽ, അശ്വതി രാമചന്ദ്രൻ, സുഭദ്ര രാജൻ, ചന്ദ്രു എസ്.കുമാർ, പഞ്ചായത്ത് സെക്രട്ടറി ഷാജി എ.തമ്പി, ഐ.സി.ഡി.എസ് സൂപ്പർവൈസർ സിന്ധു ജിങ്ക ചാക്കോ എന്നിവർ പ്രസംഗിച്ചു. ഭിന്നശേഷി കുട്ടികളുടെ വിവിധ കലാപരിപാടികളും മത്സരങ്ങളും ആലപ്പുഴ കലാക്ഷേത്രയുടെ നാടൻ പാട്ട്, കോൽക്കളി, വഞ്ചിപ്പാട്ട്, കൈകൊട്ടി പാട്ട് എന്നിവയും നടത്തി.