പന്തളം :ശബരിമല തീർത്ഥാടനം തുടങ്ങിയിട്ടും നഗരസഭ റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേത‌ൃത്വത്തിൽ റോഡിൽ കൃഷിചെയ്തു. പാർലമെന്ററി പാർട്ടി ലീഡർ കെ. ആർ വിജയകുമാർ ഉദ്ഘാടനം ചെയ്തു. രത്‌നമണി സരേന്ദ്രൻ, സുനിത വേണു, പി എസ്. വേണുകുമാരൻ നായർ , എസ്. ഷെരീഫ് , ഇ. എസ് നുജുമുദീൻ, കെ. എസ് നീലകണ്ഠൻ , ഷൂജ , പി. പി ജോൺ , വല്ലാറ്റൂർ വാസദേവൻ പിള്ള , മണ്ണിൽ രാഘവൻ , പി. കെ രാജൻ , സോളമൻ വരവുകാലായിൽ, മജീദ് കോട്ടവീട് , രാഹുൽ രാജ് , പ്രൊഫ. കൃഷ്ണകുമാർ , തോമസ് , കെ .എൻ സരേന്ദ്രൻ, ജയകുമാരി തുടങ്ങിയവർ നേതൃത്വം നൽകി .