road
പത്തനംതിട്ട കെ.എസ്.ആർ.ടി. സി സ്റ്റാൻഡിന് മുന്നിൽ റോഡ് ഉയർത്തിയപ്പോഴുണ്ടായ അപകടക്കെണി...ചിത്രം

പത്തനംതിട്ട: നവീകരണത്തിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി ജംഗ്ഷനിലെ റോഡ് ഉയർത്തിയത് അപകടക്കെണിയാകുന്നു. റോഡ് മെറ്റിലിട്ട് മൂന്നടിയോളം ഉയർത്തി ടാർ ചെയ്തപ്പോൾ വശങ്ങളിൽ വൻ താഴ്ച രൂപപ്പെട്ടതാണ് അപകടഭീഷണിയാകുന്നത്. സ്‌കൂട്ടർ യാത്രക്കാരും കാർ യാത്രക്കാരും അറിയാതെ കുഴിയിലേക്ക് വീണ് അപകടം സംഭവിക്കാനുള്ള സാദ്ധ്യത ഏറെയുണ്ട്. കെ.എസ്.ആർ.ടി.സി ജംഗ്ഷനിലെ ഓട്ടോറിക്ഷക്കാർക്കും റോഡ് ഉയർത്തിയത് ദുരിതമായി. റോഡിലേക്ക് കയറിയാണ് ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നത്. ഇതും അപകടത്തിന് കാരണമാകുമെന്ന് യാത്രക്കാർ പറയുന്നു. ശബരിമല തീർത്ഥാടന കാലമായതോടെ റോഡിൽ തിരക്കേറിയിട്ടുണ്ട്. റോഡിൽ സിഗ്‌നലുകളോ മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിച്ചിട്ടില്ല.