കോഴഞ്ചേരി : ആത്മീയ പ്രവർത്തന രംഗത്തും ഗുരുദേവ കൃതികളുടെ പ്രചാരണത്തിലും കോഴഞ്ചേരി യൂണിയന്റെ പ്രവർത്തനങ്ങൾ എടുത്തു പറയത്തക്കതാണെന്നും അത് സംഘടന പ്രവർത്തി രംഗത്തും ഗുണകരമായി ഭവിക്കുന്നുണ്ടെന്നും എസ്. എൻ. ഡി. പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കോഴഞ്ചേരി യൂണിയൻ പ്രസിദ്ധീകരിച്ച ഏകീകൃത പ്രാർത്ഥനാ പുസ്തകത്തിന്റെ പ്രകാശനം കണിച്ചുകുളങ്ങര വസതിയിൽ നടന്ന ചടങ്ങിൽ നിർവഹിക്കുകയായിരുന്നു ജനറൽ സെക്രട്ടറി.
കോഴഞ്ചേരി യൂണിയൻ വിവിധ പ്രാർത്ഥനാ സമാഹാരങ്ങളിൽ നിന്ന് ശേഖരിച്ച് പ്രിന്റു ചെയ്ത് ഏകികൃത പ്രാർത്ഥനാപുസ്തകം കണിച്ചുകുളങ്ങരയിൽ നടന്ന പ്രാർത്ഥനാ പുസ്തക പ്രകാശന കർമ്മത്തിൽ കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു, യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാട്ടിൽ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ രാഖേഷ് കോഴഞ്ചേരി യൂണിയൻ കൗൺസിലർമാരായ സുഗതൻ പൂവത്തൂർ, പ്രേംകുമാർ മുളമൂട്ടിൽ, രാജൻ കഴിക്കാല, സിനു എസ്.പണിക്കർ, അഡ്വ.സോണി പി. ഭാസ്‌ക്കർ, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് വിനീതാ അനിൽ, യൂണിയൻ വനിതാ സെക്രട്ടറി ബാംബി രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.