
പത്തനംതിട്ട: ജോയിന്റ് കൗൺസിൽ ജില്ലാ കൺവെൻഷൻ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ.മനോജ് കുമാറിന്റെ അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി ജി.അഖിൽ, സംസ്ഥാന വൈസ് ചെയർപേഴ്‌സൺ എം.എസ് സുഗതകുമാരി, സംസ്ഥാന സെക്രട്ടറയേറ്റ് അംഗങ്ങളായ എൻ.കൃഷ്ണകുമാർ, ആർ.രമേശ്, സംസ്ഥാന കമ്മിറ്റി അംഗം കെ.പ്രദീപ് കുമാർ, ജില്ല ട്രഷറർ പി.എസ്.മനോജ് കുമാർ എന്നിവർ സംസാരിച്ചു.