17-cpm-prathishedam

പന്തളം: പന്തളത്ത് അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തിൽ കുളനട പഞ്ചായത്ത് ഓഫീസിന്റെ മുന്നിൽ യോഗം സംഘടിപ്പിച്ചു. സി.പി.എം കുളനട ലോക്കൽ കമ്മിറ്റി സെക്രട്ടറി സായിറാം പുഷ്പൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ റ്റി.ഡി.ബൈജു ഉദ്ഘാടനം ചെയ്തു. പന്തളം ഏരിയ സെക്രട്ടറി ആർ.ജ്യോതി കുമാർ, കൃഷ്ണകുമാർ , വി.പി.രാജേശ്വരൻ നായർ, ഡി.സുഗതൻ, ശ്രീഹരി, അജിത്ത് എന്നിവർ പ്രസംഗിച്ചു.