17-lakshmi-mangalath

അടൂർ : അഖിലേന്ത്യ അവാർഡീ ടീച്ചേഴ്‌സ് ഫെഡറേഷന്റെ സാഹിത്യ ശ്രേഷ്ഠ അവാർഡ് നേടിയ ലക്ഷ്മി മംഗലത്തിനെ ആചാര്യശ്രേഷ്ഠ അവാർഡ് ജേതാവ് ഡോ.പഴകുളം സുഭാഷ്, സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കെ.എസ്.ജയരാജ്, ഗുരുശ്രേഷ്ഠ അദ്ധ്യാപക അവാർഡ് ജേതാവ് ടി.പി.രാധാകൃഷ്ണൻ എന്നിവർ വീട്ടിലെത്തി ആദരിച്ചു. നാടക രചയിതാവ്, അഭിനേതാവ്, സംവിധായകൻ, കഥാകൃത്ത്, കലാ സാംസ്‌കാരിക പ്രവർത്തകൻ എന്നീ നിലകളിൽ അമ്പതാണ്ടുകൾ പിന്നിട്ട വ്യക്തിയാണ് ലക്ഷ്മി മംഗലത്ത്. ഏഴ് നാടകങ്ങളും, ഒരു കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. യുവകലാ സാഹിതി സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും, പത്തനംതിട്ട ജില്ലാ പ്രസിഡന്റുമാണ്.