kkk

കുളനട: ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തക മേളയിൽ പ്രകാശനം ചെയ്ത വസന്തഗീതങ്ങൾ എന്ന കവിതാ സമാഹാരത്തിന്റെ രചയിതാവ് കുളനട ഗ്രാമ പഞ്ചായത്ത് മുൻ അംഗം വാസന്തി നമ്പൂതിരിയെ തുമ്പമൺ താഴം വനിതാ കുടുംബശ്രീ അനുമോദിച്ചു. ഗ്രാമ പഞ്ചായത്തംഗം അഡ്വ. വി. ബി സുജിത്ത് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ എ.ഡി.എസ് ചെയർപേഴ്സൺ ശാന്ത പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എസ് സെക്രട്ടറി ജ്യോതി സുരേഷ്, ഗ്രാമ പഞ്ചായത്ത് മുൻ അംഗം വി.ടി.എസ് നമ്പൂതിരി വന്ദന കുടുംബശ്രീ പ്രസിഡന്റ് വത്സല ആർ. കുറുപ്പ് എന്നിവർ സംസാരിച്ചു.