തിരുവല്ല : വീട്ടിൽ സൂക്ഷിച്ചിരുന്ന 120ലിറ്റർ കോടയുമായി കവിയൂർ തുണ്ടിയിൽ പുത്തൻവീട്ടിൽ വീട്ടിൽ ടി.പി വിനോദ് (36) എക്സൈസ് സംഘത്തിന്റെ പിടിയിലായി. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്. വീട്ടിലെ കുളിമുറിക്കുള്ളിൽ ഒളിപ്പിച്ചിരുന്ന മൂന്ന് ജാർ കോട എക്സൈസ് സംഘം പിടിച്ചെടുത്തു. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എച്ച് നാസറിന്റെ നേതൃത്വത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ കെ.പി അജയകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ രാഹുൽ സാഗർ, അൻസറുദ്ദീൻ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരായ മിനിമോൾ, രാജിമോൾ എന്നിവരുടെ സംഘമാണ് റെയ്ഡിൽ പങ്കെടുത്തത്.