കൊല്ലകടവ്: ജനറൽ പ്രാക്ടീഷണേഴ്സിനായി സജ്ഞീവനി മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലും ഐ.എ.പി കേരളയും ഐ.എം.എയും ചേർന്നു ജീവിതശൈലി രോഗ ചികിത്സയും പ്രതിരോധവും അടിസ്ഥാനമായി നടത്തിയ സഞ്ജീവനി ഹെൽത്ത് സമ്മിറ്റ് കൊല്ലകടവ് സഞ്ജീവനി മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ നടന്നു . ക്യാൻസർ രോഗ വിദഗ്ദ്ധൻ ഡോ. വി. പി ഗംഗാധരൻ ഉദ്ഘാടനംചെയ്തു. . കേരളത്തിൽ കാണപ്പെടുന്ന തെറ്റായ ജീവിതശൈലിയും ആഹാരക്രമവുമാണ് പലതരം ക്യാൻസറുകൾക്കും കാരണമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സഞ്ജീവനി ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. ഹരികുമാർ, സഞ്ജിവനി ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. ദർശന പിള്ള കൈമൾ, ഡോ. ഉമ്മൻ വർഗീസ്, ഡോ. ബാലകൃഷ്ണൻ, ഡോ. റെനി ഗീവർഗീസ് , ഡോ. അരുൺ മാമൻ, ഡോ. ജിനു തോമസ് , ഡോ.ബിനുക്കുട്ടൻ എന്നിവർ സംസാരിച്ചു . നൂറോളം ഡോക്ടർമാർ പങ്കെടുത്തു