munci
ചെങ്ങന്നൂര്‍ നഗരസഭ ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കുന്നതിനും വിരി വെയ്ക്കുന്നതിനുമായി ആരംഭിച്ച സൗജന്യ വിശ്രമ കേന്ദ്രം ശബരിമല തന്ത്രി കണ്ഠരര് മോഹനര് ഉദ്ഘാടനം ചെയ്യുന്നു. എം.പി.കൊടിക്കുന്നില്‍ സുരേഷ്, നഗരസഭാ ചെയര്‍പേഴ്‌സണ്‍ അഡ്വ: ശോഭാ വര്‍ഗ്ഗീസ്, വൈസ് ചെയര്‍മാന്‍ കെ.ഷിബുരാജന്‍എന്നിവര്‍സമീപം.

ചെങ്ങന്നൂർ : ശബരിമല തീർത്ഥാടകർക്ക് വിശ്രമിക്കുന്നതിനും വിരിവയ്ക്കുന്നതിനുമായി നഗരസഭയുടെ വിശ്രമകേന്ദ്രം പ്രവർത്തനം ആരംഭിച്ചു. നഗരസഭ സ്വകാര്യ ബസ് സ്റ്റാൻഡിന് എതിർവശത്തായി ഒരേസമയം നൂറോളംപേർക്ക് വിശ്രമിക്കാനും പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നതിനുമാണ് നഗരസഭ പ്രത്യേക സൗകര്യം ഒരുക്കിയിരിക്കുന്നത്. ശബരിമല തന്ത്രി കണ്ഠരര് മോഹനരര് വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്തു. .കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയർപേഴ്സൺ അഡ്വ. ശോഭാ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ.ഷിബുരാജൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മിനി സജൻ, റിജോ ജോൺ ജോർജ്, റ്റി. കുമാരി, അശോക് പടിപുരക്കൽ,വാർഡ് കൗൺസിലർ സിനി ബിജു, നഗരസഭാ സെക്രട്ടറി ടി.വി. പ്രദീപ്കുമാർ, മുൻസിപ്പൽ എൻജിനീയർ കെ. ഉണ്ണികൃഷ്ണപിള്ള, ക്ലീൻ സിറ്റി മാനേജർ എ.ഹബീബ് എന്നിവർ പ്രസംഗിച്ചു. തീർത്ഥാടകർക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന വിശ്രമകേന്ദ്രത്തിൽ വിരിവയ്ക്കുന്നതിനും വിശ്രമിക്കുന്നതിനും പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നതിനുമുള്ള പ്രത്യേക സൗകര്യങ്ങൾ ഉണ്ട്. ജീവനക്കാരുടെ സേവനം 24 മണിക്കൂറും ലഭ്യമാണ്.