തെങ്ങുംകാവ്: യാദൃശ്ചികമായി ലഭിച്ച കതിർ വന്ന നെൽച്ചെടി കുട്ടികൾക്ക് അറിവിന്റെ കാഴ്ചയാക്കി തെങ്ങുംകാവ് ഗവ.എൽ.പി.എസിലെ അദ്ധ്യാപകർ. ഒന്നും രണ്ടും ക്ലാസുകളിലെ മിക്ക കുട്ടികളും അതുവരെ നെൽച്ചെടി കണ്ടിട്ടില്ലായിരുന്നു. നേരത്തെ സ്‌കൂൾ വളപ്പിൽ കര നെൽകൃഷി ചെയ്തിരുന്നതിനാൽ മറ്റ് കുട്ടികൾ കണ്ടിട്ടുണ്ടെന്ന് പ്രഥമാദ്ധ്യാപകൻ ഫിലിപ്പ് ജോർജ് പറഞ്ഞു.