തിരുവല്ല : മണിപ്പൂർ മേഖലയിൽ വഷളായിക്കൊണ്ടിരിക്കുന്ന ജനകീയബന്ധം വീണ്ടെടുക്കുവാനും സൗഹൃദം ശക്തമാക്കാനും കക്ഷിരാഷ്ട്രീയത്തിന് അതീതമായ ശ്രമം നടക്കണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും മുൻ കേന്ദ്രമന്ത്രിയുമായ പി.സി.തോമസ് തിരുവല്ലയിൽ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. പലരുടേയും ജീവൻ നശിക്കുവാനും ദേവാലയങ്ങൾ നശിപ്പിക്കാനും കാരണമായ ഈ അപകട പ്രതിസന്ധി ഉടൻ പരിഹരിച്ചേ മതിയാകു. ഈ കാര്യങ്ങൾ ആലോചിക്കാൻ മണിപ്പൂർ മേഖലയിലുള്ള രാഷ്ട്രീയ കക്ഷികളേയും പ്രമുഖ രാഷ്ട്രീയേതര സംഘടനകളേയും ഉൾപ്പടുത്തി ദേശീയ അഖില കക്ഷിയോഗം ഉടൻ വിളിക്കണം