പത്തനംതിട്ട :കളരിപ്പയറ്റ് അസോസിയേഷൻ ജില്ല ചാമ്പ്യൻഷിപ്പ് സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ ഉദ്‌ഘാടനം ചെയ്‌തു. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തംഗം ജിജി ചെറിയാൻ മാത്യു അദ്ധ്യക്ഷനായി. മല്ലപ്പുഴശേരി പഞ്ചായത്തംഗം എസ്. ശ്രീഖേ, സംസ്ഥാന കളരിപ്പയറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ബാബുരാജ് ഗുരുക്കൾ, ജില്ല സെക്രട്ടറി പി. ജി പ്രമോദ് ഗുരുക്കൾ എന്നിവർ സംസാരിച്ചു.