ശബരിമല: നീലമലകയറുന്നതിനിടെ തീർത്ഥാടകൻ കുഴഞ്ഞുവീണു മരിച്ചു. ആന്ധ്രാപ്രദേശ് ചിറ്റൂർ വിജയപുരം പന്നുരു 1, 2-196, കെ.മുരുകാചാരി (41) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4.40 ന് മലകയറുമ്പോഴാണ് സംഭവം. ഉടൻതന്നെ പമ്പ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.