ward

പത്തനംതിട്ട : നഗരസഭ പതിനാറാം വാർഡ് വാർഷികാഘോഷം ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ജെറി അലക്സ് ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് പ്രസിഡന്റ് ഉഷാ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ പൊന്നമ്മ ശശി, കുടുംബശ്രീ മെമ്പർ സെക്രട്ടറി മിനി സന്തോഷ്, കമ്മ്യൂണിറ്റി കൗൺസിലർ അർച്ചന, ജയലക്ഷ്മി, സി.ഡി.എസ് മെമ്പർ സന്ധ്യാ ബിജു, എ.ഡി.എസ് വൈസ് പ്രസിഡന്റ് ബ്ലസി രാജു, ജയ കലോഷ്, വർഗീസ് മോനി, പ്രവീണ മനോജ് എന്നിവർ പ്രസംഗിച്ചു.