
ചിറ്റാർ : ചിറ്റാർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശബരിമല തീർത്ഥാടകർക്കായി ആരംഭിച്ച ഇടത്താവളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. ബഷീർ ഉദ്ഘാടനംചെയ്തു. പി. ആർ. തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ രവി കണ്ടത്തിൽ, ജിദേഷ് ഗോപാലകൃഷ്ണൻ, ജോർജുകുട്ടി, ജോളി റെന്നി, വിശ്വകർമ്മ സഭ സംസ്ഥാന സെക്രട്ടറി രാധാകൃഷ്ണൻ, ജെ. പി. പ്രസന്നൻ, ഗംഗാധരൻ നായർ, ഇ. കെ. സത്യദേവൻ, എം. ആർ. ശ്രീധരൻ, സുജാത എന്നിവർ സംസാരിച്ചു. സെക്രട്ടറി ജോയി എം. ഡി. നന്ദി പറഞ്ഞു.