
പന്തളം: മാലിന്യമുക്ത പഞ്ചായത്തായി മാറ്റുന്നതിന്റെ ഭാഗമായി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് സമ്പൂർണ്ണ അയൽക്കൂട്ടങ്ങൾ ഹരിത അയൽക്കൂട്ട പദവി നേടിയതായി പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. നവകേരള മിഷൻജില്ലാ കോ ഓർഡിനേറ്റർ അനിൽകുമാർ സർട്ടിഫിക്കറ്റ് വിതരണംചെയ്തു. സി ഡി എസ് ചെയർപേഴ്‌സൺ രാജി പ്രസാദ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേൽ, വി.പി.വിദ്യാധര പണിക്കർ, പ്രിയാ ജ്യോതികുമാർ, അംബിക ദേവരാജൻ,ശ്രീവിദ്യ,പൊന്നമ്മ വർഗീസ്, ജയാദേവി,രഞ്ജിത് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.എസ്. കൃഷ്ണകുമാർ, അസിസ്റ്റന്റ് സെക്രട്ടറി അജിത് കുമാർ എന്നിവർ പങ്കെടുത്തു.