photo
ചിറ്റാർ ഗവ. എൽ.പി സ്കൂളിനറെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ വിലയിരുത്തുന്നു

ചിറ്റാർ: ചിറ്റാർ ഗവ.എൽ.പി സ്കൂളിന് പുതിയ കെട്ടിടം ഉയരുന്നു. രണ്ട് നിലയിൽ അത്യാധുനിക സൗകര്യങ്ങളോടെ 5500 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.

അഡ്വ.കെ .യു . ജനീഷ് കുമാർ എം.എൽ.എ യുടെ ശ്രമഫലമായി സംസ്ഥാന സർക്കാർ അനുവദിച്ച 1.5 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം പണിയുന്നത് എം.എൽ.എ സ്ഥലം സന്ദർശിച്ചു. ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റ് എ.ബഷീർ, വൈസ് പ്രസിഡന്റ് രവികല എബി, ബ്ലോക്ക് പഞ്ചായത്തംഗം ഷിജിമോഹൻ, പഞ്ചായത്തംഗങ്ങളായ രവി കണ്ടത്തിൽ, ആദർശവർമ്മ, ഹെഡ്മാസ്റ്റർ ബിജു തോമസ് മുൻ പഞ്ചായത്ത്‌ പ്രസിഡന്റ് കെ.ജി മുരളീധരൻ, ടി .കെ. സജി എന്നിവരും എംഎൽഎ യോടൊപ്പം ഉണ്ടായിരുന്നു.

കൂത്താട്ടുകുളം എൽ.പി സ്കൂളെന്നും കൊച്ചു സ്കുളെന്നും അറിയപ്പെടുന്ന ചിറ്റാർ ഗവ. മോഡൽ എൽ.പി സ്കൂൾ 1942ൽ സ്ഥാപിതമായ ചിറ്റാറിലെ ആദ്യ വിദ്യാലയമാണ്. മലയാളം, ഇംഗ്ലീഷ് മീഡിയം വിഭാഗങ്ങളിലായി 300 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.
പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നുണ്ട്.