road
കുന്നിട പാലത്തിന്റെ സമീപത്തെ റോഡ് തകർന്ന നിലയിൽ

അടൂർ : ഏനാദിമംഗലം പഞ്ചായത്തിലെ കുന്നിട പടിഞ്ഞാറ് വാർഡിൽ പുതിയ പാലം പണിഞ്ഞിടത്തെ റോഡിന്റെ അറ്റകുറ്റപ്പണി നടത്താത്തത് യാത്രക്കാർക്ക് ദുരിതമാകുന്നു. കുന്നിട ജംഗ്ഷനിലുള്ള തോടിന് കുറുകെയുള്ള പാലം ആറ് മാസം മുമ്പാണ് പുതുക്കി പണിഞ്ഞത്. പഴയ പാലത്തിന്റെ വശങ്ങൾ ഏറെ നാൾ ഇടിഞ്ഞു കിടക്കുകയായിരുന്നു. എന്നാൽ ഇതിന് മുകളിൽ ഇപ്പോൾ മെറ്റിലും മണ്ണും ചെളിയും നിറഞ്ഞ് കിടക്കുകയാണ്. ചെളിയിൽ വെള്ളം കെട്ടി നിന്ന് വലിയ കുഴികൾ രൂപപ്പെട്ടിടുണ്ട്. ഇരുചക്ര വാഹനങ്ങൾ വളരെ ബുദ്ധിമുട്ടിയാണ് പാലം കടക്കുന്നത്. ജൽ ജീവൻ പദ്ധതിയുടെ പൈപ്പ് ലൈൻ പണികൾക്ക് ശേഷമാണ് റോഡ്കൂടുതൽ തകർന്നത്. തുടർച്ചയായി മഴ പെയ്തതോടെ ചെളി ഒഴുകിവന്ന് പാലത്തിന് മുകളിൽ അടിഞ്ഞ നിലയിലാണ്. പുതുവൽ - മങ്ങാട് റോഡിന്റെ പണി ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ജൽ ജീവൻ പദ്ധതിയുടെ പൈപ്പിന്റെ പണികൾ ചിറ്റയം ഗോപകുമാർ എം.എൽ.എ ഇടപെട്ട് വേഗത്തിലാക്കിയിരുന്നു. ഇതോടെ റോഡ് പണി ഉടനെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റോഡ് പണി പൂർത്തിയാകുന്നതോടെ പാലത്തിന്റെ ഭാഗത്തെ റോഡും നന്നാക്കുമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ റോഡിലെ കുഴി അടയ്ക്കാത്തതിൽ നാട്ടുകാർ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചിരുന്നു . പഞ്ചായത്തിൽ ഉൾപ്പെടെ നാട്ടുകാർ പലതവണ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് ആരോപിച്ചാണ് - നാട്ടുകാർ പ്രതിഷേധിച്ചത്.

..........................

അപകടകരമായ നിലയിലുള്ള റോഡ്എ ത്രയും വേഗം വൃത്തിയാക്കി യാത്രാ സുരക്ഷ ഉറപ്പ് വരുത്തണം.

സുരേഷ്

(നാട്ടുകാരൻ)​

.........................................

റോഡ് പണി വളരെ വേഗത്തിൽ പുരോഗമിക്കുകയാണ്. അധികം വൈകാതെ തന്നെ പാലം ഉൾപ്പെടുന്ന ഭാഗം കൂടി നന്നാക്കും

ഉദയരശ്മി അനിൽകുമാർ

(വൈസ് പ്രസിഡന്റ്‌

ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് )​