അടൂർ: കേരളത്തിന്റെ വികസനമേഖലയിൽ മുഖ്യ പങ്ക് വഹിക്കുന്നതാണ് സഹകരണ മേഖലയെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. അടൂർ താലൂക്ക് സഹകരണ വാരോഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ സർക്കിൾ യൂണിയൻ ചെയർമാൻ പി.ബി. ഹർഷകുമാർ അദ്ധ്യക്ഷതവഹിച്ചു.പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ്, സർക്കിൾ യൂണിയൻ അസി:ഡയറക്ടർ സജീവ് കുമാർ .ജി, അസി. രജിസ്ട്രാർ അനിൽ.കെ , അഡ്വ .ജോസ് കളിക്കൽ, രാധാകൃഷ്ണ കുറുപ്പ്, റോയി, കെ. ജീ. വാസുദേവൻ,.അഡ്വ. ഡി. ഉദയൻ എന്നിവർ സംസാരിച്ചു.