
അടൂർ : പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും 11 വർഷം അധിക കഠിന തടവും ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി. ഏഴംകുളം തേപ്പുപാറ തൊടുവക്കാട് ചരുവിള വീട്ടിൽ ലിസൺ (37) നെ ആണ് അടൂർ അതിവേഗ പ്രത്യേക കോടതി ജഡ്ജി മഞ്ജിത്ത്.ടി ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും പോക്സോ ആക്ട് പ്രകാരവും എസ്.സി, എസ്.ടി ആക്ട് പ്രകാരവും കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്. കഴിഞ്ഞ ആഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം. അന്നത്തെ അടൂർ പൊലീസ് എസ്.എച്ച്.ഒ ആയിരുന്ന എസ്.ശ്രീകുമാർ അന്വേഷണം നടത്തിയ കേസിൽ അടൂർ ഡിവൈ എസ് പി ആയിരുന്ന ജയരാജ്.ആർ ആണ് അന്വേഷണം പൂർത്തിയാക്കി ചാർജ് ഷീറ്റ് സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് സ്മിത ജോൺ.പി ഹാജരായി.