മല്ലപ്പള്ളി: ആനിക്കാട് സർവീസ് സഹകരണ ബാങ്കിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പാനലിന് വൻ വിജയം.1 3അംഗ ഡയറക്ടർ ബോർഡിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പ്രതിനിധികൾ 1500വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്.ഡയറക്ടർ ബോർഡ്‌ മെബർമാരായി കോൺഗ്രസിലെ കെ.പി ഫിലിപ്പ്, ജോർജ് വി .എം, ജോൺസൺ പി. എ,കെ.എസ് പ്രസാദ്, ദേവദാസ് മണ്ണൂരാൻ,ലിബിൻ ജോസഫ്,അസിത കെ.നായർ, ഷിന്റാ ഷാജി കേരളാ കോൺഗ്രസിലെ മാത്യു ടി.ജി, കുഞ്ഞുമോൻ ടി.ടി, മാത്യു തോമസ്,റെയ്ച്ചൽ റീന മാത്യു മുസ്ലിം ലീഗിലെ ബഷീർ കെ.എസ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ബാങ്ക് പ്രസിഡന്റായി കോൺഗ്രസിലെ കെ.പി ഫിലിപ്പും വൈസ് പ്രസിഡന്റായി കേരള കോൺഗ്രസിലെ മാത്യു ടി.ജിയും തിരഞ്ഞെടുക്കപ്പെട്ടു. അനുമോദനസമ്മേളനം യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ.വർഗീസ് മാമ്മൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ തോമസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞു കോശിപോൾ,റെജി തോമസ്,ലാലു തോമസ്,കോശി.പി. സക്കറിയ,എബി മേക്കരിങ്ങാട്ട്,പി.ടി ഏബ്രഹാം,ലിൻസൺ പാറോലിക്കൽ,എം.എം. ബഷീർകുട്ടി,പി.കെ.തങ്കപ്പൻ,പി.കെ. ശിവൻകുട്ടി,പി.ജി.ദിലീപ് കുമാർ, ശശിധരകൈമൾ, കെ.പി. ശെൽവകുമാർ,അബ്ദുൽ ഷുക്കൂർ,സാജൻ ഏബ്രഹാം,എം.പി.പി. നമ്പൂതിരി,സൂസൻ ഡാനിയേൽ,ലിയാക്കത്ത് അലിക്കുഞ്ഞ്,എം.എസ്.ശ്രീദേവി, ജോസഫ് ജോർജ്, മോളിക്കുട്ടി സിബി എന്നിവർ പ്രസംഗിച്ചു.