 
ചെങ്ങന്നൂർ : ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സന്ധിയില്ലാ സമരധാരയുടെ ഉജ്ജ്വല പ്രതീകവും ഇന്ത്യൻ കർഷകപ്രക്ഷോഭണത്തിന്റെ ഉപജ്ഞാതാവുമായ ലാല ലജ്പത്ത് റായിയുടെ രക്തസാക്ഷിത്വ ദിനം ദേശീയതലത്തിൽ ആചരിക്കുന്നതിന് ഭാഗമായി ഓൾ ഇന്ത്യ കിസാൻ ഖേത് മസ്ദൂർ സംഘടനയുടെ നേതൃത്വത്തിൽ കല്ലിശേരിയിൽ രക്തസാക്ഷി ദിനാചരണ സമ്മേളനം നടന്നു. എ.ഐ.കെ.കെ.എം.എസ് ജില്ലാ സെക്രട്ടറി പി.ആർ.സതീശൻ ആചരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.കെ.ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ച ആചരണ സമ്മേളനത്തിൽ കെ.ബിമൽജി, മധു ചെങ്ങന്നൂർ, ഏബ്രഹാം ബേബി എന്നിവർ പ്രസംഗിച്ചു.