റാന്നി: പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിന് ബേക്കറിയുടെ ഉടമയ്ക്ക്പഞ്ചായത്ത് 50000/ - രൂപ പിഴ ചുമത്തി. റാന്നി പെരുമ്പുഴയിൽ പ്രവർത്തിക്കുന്ന ബേക്കറി ഉടമയ്ക്കാണ് പഞ്ചായത്ത് പിഴയിട്ടത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് പഞ്ചായത്ത് അധികൃതർ നൽകിയ പരിശോധനയിൽ ഉതിമൂട് വലിയ കലുങ്കിൽ നിന്ന് 400 മീറ്റർ മാറി ഡിപ്പോപടി -ചെങ്ങറ റോഡിൽ ആൾതാമസം ഇല്ലാത്ത സ്ഥലത്ത് സ്ഥലം നോക്കി മാലിന്യം തള്ളിയതായാണ് കണ്ടെത്തിയത്. ഇത്തരത്തിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് റാന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.