road-

കോന്നി: കലഞ്ഞൂർ പഞ്ചായത്തിലെ കീച്ചേരി ഇലവുന്താനം റോഡിന്റെ പണി മുടങ്ങിക്കിടക്കുന്നതിനാൽ സ്കൂൾ വിദ്യാർത്ഥികളും നാട്ടുകാരും ബുദ്ധിമുട്ടുന്നതായി പരാതി. പന്ത്രണ്ടാം വാർഡിലാണ് റോഡ്. ഗ്രാമപഞ്ചായത്തിന്റെ 19 ലക്ഷം രൂപയും എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപയും റോഡിന്റെയും പാലത്തിന്റെയും പണിക്ക് അനുവദിച്ചിരുന്നു. പാലം പൂർത്തിയായിട്ടും റോഡിന്റെ പണികൾ മുടങ്ങിക്കിടക്കുകയാണ്. കീച്ചേരി, മേക്കണ്ടം, പടപ്പാറ തുടങ്ങിയ പ്രദേശങ്ങളിലെ സ്കൂൾ വിദ്യാർത്ഥികളും നാട്ടുകാരുമാണ് ഇതുമൂലം ബുദ്ധിമുട്ടുന്നത്. . റോഡിന്റെ പണികൾ പൂർത്തിയാക്കി സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.