vision-25
നിയോജകമണ്ഡലത്തിലെ ഹയർസെക്കന്ററി രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് തുടർ വിദ്യാഭ്യാസരംഗത്തേക്ക് മുന്നേറാൻ ആവശ്യമായ വഴി കാട്ടുവാൻ ആവിഷ്കരിച്ച എം.എൽ.എ. വിഷൻ 2025 - 'ടേണിംഗ് പോയിന്റ്' പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവ്വഹിച്ചു.

ചെങ്ങന്നൂർ : നിയോജകമണ്ഡലത്തിലെ ഹയർസെക്കൻഡറി രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് തുടർ വിദ്യാഭ്യാസരംഗത്തേക്ക് മുന്നേറാൻ ആവശ്യമായ വഴി കാട്ടുവാൻ ആവിഷ്കരിച്ച എം.എൽ.എ. വിഷൻ 2025 - 'ടേണിംഗ് പോയിന്റ്' പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. കരുണ വൈസ് ചെയർമാൻ ജി.വിവേക് അദ്ധ്യക്ഷത വഹിച്ചു. കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയും കാർമ്മൽ കോളേജ് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജി, ആലപ്പുഴയുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കുട്ടികൾക്കായ് കരിയർ ഗുരു ഡോ. വെങ്കിട്ടരാമൻ തുടർ വിദ്യാഭ്യാസത്തെക്കുറിച്ച് സംസാരിച്ചു. ചടങ്ങിൽ റവ.ഫാ.ജെസ്റ്റിൻ ആലുങ്കൽ, സി.എം.ഐ, കരുണ ജനറൽ സെക്രട്ടറി എൻ.ആർ സോമൻ പിള്ള, ചെറിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രമേശൻ, ഷാളിനി രാജൻ, കെ.എസ് ഗോപിനാഥൻ, എം.കെ ശ്രീകുമാർ, സിബു വർഗീസ്, ബിനുമോൻ പി.എസ്, പ്രസാദ് സിത്താര, മനോജ് മോഹൻ, മധുകുട്ടൻ, പത്മജ ,ഷീദ് മുഹമ്മദ്, വി.എം ബഷീർ,കെ വി ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.