റാന്നി: റാന്നിയിൽ നിന്ന് ചാത്തൻതറയ്ക്ക് പോയ കാർ വെച്ചുച്ചിറ കുമ്പിത്തോടിന് സമീപം വച്ച് തീപിടിച്ച് പൂർണമായി കത്തിനശിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.30 ടെയാണ് സംഭവം. ചാത്തൻതറ സ്വദേശി ബിജു സ്കറിയയുടെതാണ് കാർ. പുക കണ്ടതിനെ തുടർന്ന് കാറിൽ നിന്ന് യാത്രക്കാർ പുറത്തിറങ്ങിയ ശേഷമാണ് തീ പടർന്നത്. ബിജുവും ഭാര്യയും അയൽവാസിയുമാണ് കാറിൽ ഉണ്ടായിരുന്നത്. ഫയർഫോഴ്സെത്തി തീ അണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീ പിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.