പന്തളം : നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് പന്തളം മുടിയൂർക്കോണം പുതുശ്ശേരിയിൽ വീട്ടിൽ, ശ്യാം (25), മുടിയൂർക്കോണം തൈക്കൂട്ടത്തിൽ വടക്കത്തിൽ വിഘ്‌നേഷ് (24) എന്നിവർക്ക് ഗുരുതര പരിക്കേറ്റു. വിഘ്‌നേഷിനെ ചെങ്ങന്നൂർ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും ശ്യാമിനെ അടൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പന്തളം- മാവേലിക്കര റോഡിൽ പൂളയിൽ ജംഗ്ഷനിൽ ഞായറാഴ്ച രാത്രി 11.30ഒാടെ ഇരുവരും സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഇരുവരുടെയും തലയ്ക്കാണ് പരിക്ക് .പന്തളം പൊലീസ് കേസെടുത്തു.